ബ്രസീല്‍ അണക്കെട്ടപകടം: മരിച്ചവരുടെ എണ്ണം 40 ആയി; 300 പേരെ കാണാനില്ല

Glint Staff
Sun, 27-01-2019 01:46:09 PM ;
Rio de Janeiro

Brazil_Dam_Collapse

ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 40 ആയി. മുന്നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു.
തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഇരുമ്പയിര് ഖനിയായ വലെയിലെ അണക്കെട്ടാണ് തകര്‍ന്നത്.

 

അപകടത്തില്‍പ്പെട്ടവരെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഖനിയിലെ ഭക്ഷണശാല മണ്ണും ചെളിയും കൊണ്ട് മൂടിയ അവസ്ഥയിലാണ്. തൊഴിലാളികള്‍ ഇവിടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ടണ്‍കണക്കിന് ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളമാണ് ഡാം തകര്‍ന്ന് ഒഴികിയത്. അതിനാല്‍ ദുരന്തത്തിന്റെ തീവ്രത കൂടാന്‍ തന്നെയാണ് സാധ്യത.

 

വെള്ളപ്പാച്ചിലില്‍ പ്രദേശത്തെ റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം മാത്രമെ നടക്കുന്നുള്ളൂ എന്ന വിവരമാണ് പുറത്ത് വരുന്നത്. അണക്കെട്ട് തകരാനുണ്ടായ കാരണം ഇനിയും വ്യക്തമായിട്ടില്ല.

 

Tags: