പുല്‍വാമാ ഭീകരാക്രമണം: പാക്കിസ്ഥാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ ചിത്രങ്ങളില്‍ വിലക്ക്

Glint Staff
Mon, 18-02-2019 05:27:55 PM ;
Delhi

pak-artists

പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് (എ.ഐ.സി.ഡബ്ലൂ.എ) ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.

 

ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു. അതിനാല്‍ പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുകയാണ്. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരുമെന്നും എ.ഐ.സി.ഡബ്ലൂ.എ വ്യക്തമാക്കി.

 

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക്ക് താരങ്ങള്‍ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

 

Tags: