വൈകാതെ തന്നെ ശുഭവാര്‍ത്തയുണ്ടാകും; ഇന്ത്യ-പാക്ക് വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപ്

Glint Desk
Thu, 28-02-2019 03:24:24 PM ;

 Donald-Trump

ഇന്ത്യ - പാക്ക് സംഘര്‍ത്തിന് അയവ് വരുന്നു എന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്  ട്രംപ്. അടുത്തുതന്നെ ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഒരു ശുഭവാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുതായി അദ്ദേഹം പറഞ്ഞു.

 

വിഷയത്തില്‍ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ അതിന്റെ അവസാനത്തിലേക്ക്‌ എത്തുന്നുവെന്നാണു പ്രതീക്ഷിക്കുന്നത്. വിയറ്റ്‌നാമില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ വിളിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് പിന്തുണ അറിയിച്ചത്.

 

 

Tags: