മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍

Glint Desk
Fri, 01-03-2019 03:38:47 PM ;

masood-azhar

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സമ്മതിച്ച് പാക്ക് വിദേശകാര്യമന്ത്രി  ഷാ മഹമ്മൂദ് ഖുറേഷി. മസൂദ് അസ്ഹര്‍ ചികിത്സയിലാണ്. ഇന്ത്യയുടെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ നല്‍കിയാല്‍ മാത്രമേ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യുകയുള്ളൂ എന്നും ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു.

 

തീവ്രവാദത്തിനെതിരായ ഏതു നീക്കത്തെയും സ്വാഗതം ചെയ്യുമെന്നും മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യമുന്നയിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ ബുധനാഴ്ച പാകിസ്താന് കൈമാറിയിരുന്നു

 

 

Tags: