ബ്രെക്സിറ്റ് കരാര്‍ വീണ്ടും ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി

Glint Desk
Wed, 13-03-2019 05:15:44 PM ;

theresa may

രണ്ടാം തവണയും  ബ്രക്സിറ്റ് കരാര്‍ ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. 391 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 242 പാര്‍ലമെന്റ് അംഗങ്ങള്‍ മാത്രമാണ് കരാറിനെ അനുകൂലിച്ചത്. നേരത്തെ അവതരിപ്പിച്ച കരാറില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് തെരേസ മേ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിച്ചത്.

 

ബ്രെക്സിറ്റ് കരാര്‍ പരാജയപ്പെട്ടതോടെ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമോ എന്നകാര്യത്തില്‍ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതെങ്കില്‍ ബ്രെക്സിറ്റ് വൈകിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടണോയെന്ന കാര്യത്തില്‍ വീണ്ടും വ്യാഴാഴ്ച വോട്ടെടുപ്പുണ്ടാവും.

 

Tags: