വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍

Glint Desk
Thu, 11-04-2019 05:11:12 PM ;

Julian Assange

വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇക്വാഡോര്‍ എംബസിയില്‍ നിന്നാണ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. ബലാത്സംഗ കേസില്‍ പ്രതിയായ അസാഞ്ജ് ഏഴ് വര്‍ഷത്തോളമായി ഇവിടെ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു.

 

ഇക്വഡോര്‍ അസാന്‍ജിന് നല്‍കി വന്നിരുന്ന അഭയം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അടുത്ത കാലത്ത് ഇക്വഡോര്‍ സര്‍ക്കാരിന് അസാഞ്ജിനോടുള്ള നീരസമാണ് അഭയം നല്‍കിയത് പിന്‍വലിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തുന്നത്.

 

2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നതിലൂടെയാണ് ഓസ്‌ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാഞ്ജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.അമേരിക്ക അസാഞ്ജിനെ പിടികൂടാന്‍ വിവിധ രാജ്യങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.അസാഞ്ജിനെ പിടികൂടുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് അമേരിക്ക പലതവണ പറഞ്ഞിട്ടുണ്ട്.

 

 

Tags: