ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: മരണം 290 ആയി

Glint Staff
Mon, 22-04-2019 12:57:02 PM ;
Colombo

 sri-lanka bombings

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേര്‍ക്കാണ് പരിക്കേറ്റരിക്കുന്നത്. മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ്. ഇതില്‍ ആറ് ഇന്ത്യാക്കാരും ഉള്‍പ്പെടുന്നു. ഈസ്റ്റര്‍ ദിനമായ ഇന്നലെ രാവിലെ 8.45 ഓടെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നത്.

 

കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ ക്രിസ്ത്യന്‍ പള്ളി എന്നിവിടങ്ങളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തേമെട്ടകൊടെ ജില്ലയിലെ ഒരുഗോഡെവട്ടയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

 

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്ക് രാജ്യാന്തരബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

 

Tags: