ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Mon, 22-04-2019 03:44:50 PM ;
Colombo

ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ്
മൈത്രിപാല സിരിസേനയാണ് പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വരും.

 

അതേ സമയം സ്‌ഫോടനത്തിന് പിന്നില്‍ ജിഹാദി സംഘമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു. സ്‌ഫോടനം നടത്തിയത് നാഷണല്‍ തൗഫീത്ത് ജമാത്ത് എന്ന സംഘടനയാണ്. ചാവേറുകളായത് നാട്ടുകാരാണ്. മൂന്നുതവണ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും, സുരക്ഷാ വീഴ്ചയ്ക്ക് ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി രജിത സെനരത്നെ പറഞ്ഞു.

 

Tags: