രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

Glint Desk
Wed, 09-10-2019 04:32:21 PM ;

chemistry nobel

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ്. ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ലിഥിയം-അയേണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് മൂന്ന് പേരും നൊബേലിന് അര്‍ഹരായത്.

 

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നീ ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 

 

ഫിസിക്കല്‍ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് നൊബേലിന് അര്‍ഹനായത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ നൊബേല്‍ നേടിയത്.

Tags: