ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി; ചരിത്രം കുറിച്ച് സന്ന മരിന്‍

Glint Desk
Mon, 09-12-2019 12:40:05 PM ;

 sanna marin

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഫിന്‍ലന്‍ഡിലെ സന്ന മരിന്‍. 34ാം വയസിലാണ് സന്ന മരിന്‍ ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദത്തിലേറിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്ന ഞായറാഴ്ചയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന.

തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും സന്ന പ്രതികരിച്ചു. 

ഉക്രെയിന്‍ പ്രധാനമന്ത്രി ഒലെക്‌സിയ് ഹൊന്‍ചരുക്കായിരുന്നു ഇതുവരെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. അധികാരത്തിലേറുമ്പോള്‍ ഒലെക്‌സിയ് ഹൊന്‍ചരുകിന് 35 വയസ്സായിരുന്നു പ്രായം. ആ നേട്ടത്തെയാണ് ഇപ്പോള്‍ സന്ന മറികടന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് സന്ന മരിന്റെ സത്യപ്രതിജ്ഞ.  

Tags: