ലണ്ടന്‍ നഗരത്തില്‍ ട്രക്കില്‍ നിന്നും 39 മൃതദേഹങ്ങള്‍ കണ്ടെത്തി

Glint Desk
Wed, 23-10-2019 05:15:44 PM ;

39 പേരുടെ മൃതദേഹവുമായി  ലണ്ടന്‍ നഗരത്തിലെത്തിയ ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ ലണ്ടനിലാണ് സംഭവം. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ നിന്നും ലണ്ടനിലെക്ക് വന്നുവെന്നു കരുതുന്ന ട്രക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രക്കിന്റെ ഡ്രൈവറെ ലണ്ടന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 

 കിഴക്കന്‍ ലണ്ടനിലെ  വ്യവസായ പാര്‍ക്കില്‍ നിന്നാണ് ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബള്‍ഗേറിയയില്‍ നിന്നും വന്ന ട്രക്കാണ് ബ്രിട്ടനിലെക്ക്  പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. ട്രക്കിന്റെ ഡ്രൈവര്‍ നോര്‍ത്ത് അയര്‍ലന്‍ഡ് സ്വദേശിയാണ്  ഇയാള്‍ക്ക് 25 വയസ് പ്രായമുണ്ട്. ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേങ്ങളും ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.  കണ്ടെത്തിയ 39 മൃതദേഹങ്ങളില്‍  ഒരെണ്ണം കൗമാരപ്രായത്തിലുള്ള ആളുടേതാണ്. ട്രക്ക് കണ്ടെത്തിയ സ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. അഭയാര്‍ത്ഥികളായി ബ്രിട്ടണിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരാവാം ട്രക്കില്‍ വച്ചു കൊലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  

Tags: