ഐസ് ലാന്‍ഡിലേ ഹിമാനി ശോഷണത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്‌

Glint Desk
Sat, 26-10-2019 04:59:14 PM ;

iceland glacier

ഐസ്ലാന്റിലെ മഞ്ഞുരുക്കം കാരണമുണ്ടാകുന്ന ഹിമാനി ശോഷണത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍  പുറത്ത് വന്നിരിക്കുന്നു. ഐസ്ലാന്‍ഡിലെ ഏറ്റവും വലിയ ഹിമാനിയുടെ കഴിഞ്ഞ 20 വര്‍ഷത്തെ മാറ്റം പഠന വിഷയമാക്കിയ  ഡാന്‍ഡി  യൂണിവേഴ്‌സിറ്റി ആണ് ഈ മാറ്റം കണ്ടെത്തിയത്.

 1980 കളിലെ    ഇവിടുത്തെ ചിത്രങ്ങളെ കണ്ടെത്തി അതിന്റെ ഇപ്പോഴത്തെ അവസ്ഥ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയപ്പോഴാണ് ഹിമാനിയുടെ  ഞെട്ടിക്കുന്ന  അവസ്ഥ പുറത്ത് വരുന്നത്. അന്ധാളിപ്പ് ഉണ്ടാക്കുന്ന മാറ്റമാണ് ഇതില്‍ കാണുന്നതെന്നാണ് ഡാന്‍ഡി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഡോക്ടര്‍ കെയിറന്‍ ബാക്സ്റ്റര്‍ പറഞ്ഞത്. കാലാവസ്ഥ വ്യതിയാനത്തിന് ഞെട്ടിപ്പിക്കുന്ന അവശേഷിപ്പുകളാണ് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഹിമാനികളില്‍ ഒന്നായ ഇത്. ഐസ് ലാന്‍ഡിലെ ഹിമാനികള്‍ക്ക് നാല്‍പ്പത് ചതുരശ്ര കിലോമീറ്റര്‍ ശോഷണമാണ് ഒരു വര്‍ഷമുണ്ടാകുന്നത് എന്നാണ് ഔദോഗിക കണക്കുകള്‍.

Tags: