ബാഗ്ദാദിയെ വധിക്കാന്‍ യു. എസ് നടത്തിയ ഓപ്പറേഷന് പേര് ഇങ്ങനെ

Glint Desk
Tue, 29-10-2019 04:21:53 PM ;

 

kayla muller

ഐ. എസ്. ഭീകരസംഘടന തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കാന്‍ യു. എസ് നടത്തിയ ഓപ്പറേഷന് നല്‍കിയ പേര് 'കായ്ല മുള്ളര്‍'.ഐ എസ് ബന്ദിയായിരിക്കെ കൊല്ലപ്പെട്ട യു. എസ്. മനുഷ്യാവകാശ പ്രവര്‍ത്തകയാണ് കായ്ല  മുള്ളര്‍.2013 ആഗസ്റ്റില്‍  തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് സിറിയയിലെ അലെപ്പോയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കായ്ല ഐ എസിന്റെ പിടിയിലാവുന്നത്. കൊല്ലപ്പെട്ട ബാഗ്ദാദി ഉള്‍പ്പെടെയുള്ള ഐ എസ് ഭീകരര്‍ കായ്ലയെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബന്ദിയാക്കപ്പെട്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 26ാം വയസില്‍ കായ്ല കൊല്ലപ്പെട്ടതായി ഐ എസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കായ്ലയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കായ്ലയോടുള്ള സ്മരണാര്‍ത്ഥമാണ് ബാഗ്ദാദിയെ വധിക്കാനുള്ള സൈനിക ഓപ്പറേഷന് ഈ പേര് നല്‍കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഞായറാഴ്ച ബാഗ്ദാദി കൊല്ലപ്പെട്ട വാര്‍ത്ത പുറത്ത് വന്നതോടെ കായ്ലേക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നതിന്റെ ഉത്തരങ്ങള്‍ തങ്ങള്‍ക്ക് ആരെങ്കിലും പറഞ്ഞു നല്‍കുമെന്ന പൂര്‍ണഹൃദയത്തോടെ പ്രാര്‍ത്ഥിക്കുകയാണെന്ന്  മാതാവ് 
മാര്‍ഷ മുള്ളര്‍ പറഞ്ഞു. 

Tags: