ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ

Glint Desk
Fri, 08-11-2019 12:41:44 PM ;

donald trump

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ.ന്യൂയോര്‍ക്ക് കോടതിയാണ് ട്രംപിനെതിരെ ശിക്ഷ വിധിച്ചത്.2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ ട്രംപ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ചിലവഴിച്ചതിനെ തുടര്‍ന്നാണ് കോടതി പിഴശിക്ഷ വിധിച്ചത്.ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാന്‍ ജഡ്ജി ഉത്തരവിട്ടത്.

ഡോണള്‍ഡ് ട്രംപിന്റേയും മക്കളായ ഇവാങ്ക, എറിക് എന്നിവരുടേയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരെയാണ് ന്യൂയോര്‍ക്ക് കോടതി ജഡ്ജി സാലിയാന്‍ സ്‌ക്രാപ്പുല ശിക്ഷാ നടപടി സ്വീകരിച്ചത്.  

ട്രംപിന് പങ്കാളിത്തമില്ലാത്ത 8 ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് ഈ പണം കൈമാറാനാണ് നിര്‍ദേശം. അതേസമയം രാഷ്ട്രീയലക്ഷ്യം വച്ച് ഡെമാക്രാറ്റുകള്‍ സൃഷ്ടിച്ച കേസാണിതെന്നാണ് ട്രംപും അദ്ദേഹത്തിന്റെ അഭിഭാഷകരും വാദിക്കുന്നത്.ഇവാങ്കയും എറികും ഫൗണ്ടേഷനില്‍ പങ്കാളികളാണെങ്കിലും ട്രംപ് ഒറ്റയ്ക്ക് തന്നെ ഈ തുക അടയ്ക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

 

 

Tags: