കെനിയയിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ഭീകരാക്രമണം

Glint Desk
Sun, 05-01-2020 06:55:13 PM ;

കെനിയയിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ അല്‍ ഷബാബ് ഭീകരരുടെ ആക്രമണം. കെനിയ സൊമാലിയ അതിര്‍ത്തിക്കു സമീപം ലാമ കൗണ്ടിയിലെ ക്യാംപ് സിംബയില്‍ മന്താ വ്യോമപാതയ്ക്കു സമീപം രാവിലെയായിരുന്നു ആക്രമണമുണ്ടായത്. 

യുഎസ്സും കെനിയയും സംയുക്തമായി ഉപയോഗിക്കുന്ന സൈനിക താവളത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഏഴ് എയര്‍ക്രാഫ്റ്റുകളും മൂന്ന് സൈനിക വാഹനങ്ങളും നശിപ്പിച്ചതായി അല്‍ ഷബാബ് അവകാശപ്പെട്ടു.

എന്നാല്‍ ആക്രമണത്തെ ചെറുത്തു തോല്‍പ്പിച്ചതായി കെനിയയുടെ പ്രതിരോധ സംഘം അറിയിച്ചു. നാലു ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ആക്രമണത്തെ തുടര്‍ന്ന് വ്യോമപാതയില്‍ തീ ആളിക്കത്തിയെന്നും എണ്ണ ടാങ്കുകളെ ബാധിച്ചെന്നും കെനിയന്‍ പ്രതിരോധ സേന അറിയിച്ചു. 

Tags: