കടുത്ത വരള്‍ച്ച: ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയ

Glint Desk
Wed, 08-01-2020 05:27:22 PM ;

Australian to kill Camels.

ഓസ്‌ട്രേലിയില്‍ കാട്ടു തീ പടര്‍ന്ന് പിടിച്ചു എന്ന വാര്‍ത്ത എല്ലാവരെയും ഒരേപോലെ ആശങ്കപ്പെടുത്തിയ ഒന്നാണ്. കാട്ടുതീയെ തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ പലഭാഗങ്ങളും കടുത്ത വരള്‍ച്ചയിലാണ്. വരള്‍ച്ചയില്‍ പെട്ട് പോയ പതിനായിരത്തോളം ഒട്ടകങ്ങളെ വെടിവെച്ച് കൊല്ലാനുള്ള സാധ്യതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കാട്ടുതീ പടര്‍ന്ന് പിടിച്ചതും ദിനംപ്രതി വര്‍ധിച്ചു വരുന്ന ചൂടും വരള്‍ച്ചയിലേക്ക് വഴി വയ്ക്കുകയാണ്. ഈ അവസരത്തില്‍ ഒട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണമായത്. മനുഷ്യവാസസ്ഥലത്തേക്ക് മൃഗങ്ങള്‍ കടന്നുകയറി വെള്ളം അമിതമായി ഉപയോഗിക്കുന്നു എന്ന പരാതികളും വ്യാപകമാണ്. 

ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ അയയ്ക്കുമെന്നും ഇതിനായി 5 ദിവസത്തെ ക്യംപയിന്‍ നടത്തുമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലികോപ്റ്ററില്‍ എത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിവച്ച് കൊല്ലും എന്ന രീതീയിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ദ ഹില്‍ പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.  

ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതരുടെ അഭിപ്രായം. 

 

Tags: