കൊറോണ; ലോകത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ

Glint desk
Wed, 22-04-2020 11:37:48 AM ;

കൊറോണയെ തുടര്‍ന്ന് ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ലോകത്ത് ഭക്ഷണം കിട്ടാത്തവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രം പ്രവചിക്കുന്നത്. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം പതിമൂന്നര കോടിയില്‍ നിന്ന് ഇരുപത്തിയഞ്ചര കോടിയായി ഉയരുമെന്നും അതിനാല്‍ തന്നെ ഈ മഹാവിപത്ത് തടയാന്‍ അടിയന്തര നടപടികള്‍ വേണമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  

Tags: