ഞെട്ടിക്കുന്ന മാറ്റം; കൊറോണബാധയ്ക്ക് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നഴ്‌സ്

Glint desk
Sat, 23-05-2020 12:00:45 PM ;

കൊറോണ വൈറസ്ബാധ തന്റെ ശരീരത്തിലുണ്ടാക്കിയ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ പങ്കുവെച്ച് നാല്‍പ്പത്തിമൂന്ന്കാരനായ നഴ്‌സ് മൈക്ക് ഷുല്‍സ്. കാലിഫോര്‍ണിയക്കാരനാണ് ഇദ്ദേഹം. കൊറോണബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന് 23 കിലോ ഭാരമാണ് കുറഞ്ഞത്. രോഗമുക്തി നേടിയ ഷുല്‍സ് രോഗത്തിന് മുന്‍പും ശേഷവുമുള്ള തന്റെ രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചത്. 

കൊറോണവൈറസ് ബാധിക്കുന്നതിന് മുന്‍പ് ഷുല്‍സിന് 86 കിലോഗ്രം ഭാരമുണ്ടായിരുന്നു. രോഗമുക്തി നേടിയ ശേഷം ഇദ്ദേഹത്തിന്റെ ഭാരം 63 കിലോഗ്രാമായി കുറഞ്ഞു. കണ്ണാടിയില്‍ എന്നെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി എന്ന് അദ്ദേഹം പറഞ്ഞു. 

രോഗം ആര്‍ക്കും വരാമെന്നും വന്നാലുള്ള അവസ്ഥ ഭയാനകമാണെന്നും അതിനാല്‍ തന്നെ ജാഗ്രത പുലര്‍ത്തണമെന്നും മറ്റുള്ളവരെ അറിയിക്കാനാണ് ഇന്‍സ്റ്റഗ്രാമില്‍ ഷുല്‍സ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 30,000 ഫോളോവേഴ്‌സാണ് ഇദ്ദേഹത്തിനുള്ളത്. 

ഇത് ആര്‍ക്കും സംഭവിക്കാം എന്ന് കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു എന്നും നിങ്ങള്‍ ചെറുപ്പക്കാരനോ പ്രായമുള്ളവരോ നിലവില്‍ രോഗിയാണോ അല്ലയോ എന്നുള്ളതൊന്നും പ്രശ്‌നമല്ലെന്നും ഇത് നിങ്ങളെയും ബാധിക്കുമെന്നും ഷുല്‍ട്‌സ് ബസ്സ്ഫീഡ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് ബാധ എന്റെ ശ്വാസകോശത്തിന്റെ ശേഷിയും കുറച്ചു എന്നും വെന്റിലേറ്ററില്‍ ആറാഴ്ച കഴിയുന്നത് എത്ര മോശമായിരിക്കുമെന്ന് എല്ലാവരെയും കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു എന്നും അദ്ദേഹം പറയുന്നു. 

മിയാമി ബീച്ചിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതോടെയാണ് ഷുല്‍സ് കൊറോണബാധിതനാകുന്നത്. സാമൂഹിക അകലം പാലിക്കാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പാണ് ഇത് സംഭവിച്ചത്. മാര്‍ച്ച് 16ന് ആശുപത്രിയില്‍ പ്രവേശിച്ചു. അതിന് ശേഷം ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. സ്വയം ശ്വസിച്ചു തുടങ്ങാന്‍ വീണ്ടും നാലര ആഴ്ചയെടുത്തു. 

Tags: