ഹോങ്കോങ്ങില്‍ നിന്ന് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി തായ്‌വാന്‍

Glint desk
Fri, 29-05-2020 12:52:09 PM ;

വിവാദ ഹോങ്കോങ് ദേശീയ സുരക്ഷാ നിയമത്തിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഹോങ്കോങില്‍ ചൈനയുടെ സുരക്ഷാ ഏജന്‍സി, ഹോങ്കോങ്ങിലെ കുറ്റവാളികളെ കൈമാറല്‍ തുടങ്ങിയ വിവാദ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബില്ല്. അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളാണ് നിയമത്തെ അപലപിച്ചത്. മേഖലയിലെ സമാധാനം തകര്‍ക്കുന്ന നിയമം ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നാണ് വിമര്‍ശനം. ഇപ്പോള്‍ ഹോങ്കോങ്ങില്‍ നിന്നും പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് സഹായഹസ്തവുമായി തായ്‌വാന്‍ രംഗത്തെത്തിയിരിക്കുകയാണ്. 

തായ്‌വാന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് ജോലി, കൗണ്‍സലിംഗ് സര്‍വീസ് എന്നിവ നല്‍കുന്നതിനായി ഒരു സംഘടന രൂപീകരിക്കുമെന്ന് തായ്‌വാന്‍ മെയ്ന്‍ലാന്‍ഡ് അഫയര്‍സ് കൗണ്‍സിലിന്റെ തലവനായ ഷെന്‍ മിന്‍ഗ് ടോങ് പറഞ്ഞു. എന്നാല്‍ തായ്‌വാന്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ അപലപിച്ച് ചൈന രംഗത്തെത്തി. കത്തുന്ന വീട്ടില്‍ നിന്ന് കൊള്ളയടിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് തായ്‌വാന്‍ സര്‍ക്കാരിന്റേത് എന്നാണ് ഇതിനെ കുറിച്ച് ചൈന പറഞ്ഞത്.

Tags: