വംശീയ സമത്വത്തിന് പിന്തുണ; ഐക്യദാര്‍ഢ്യവുമായി സുന്ദര്‍ പിച്ചൈ, കറുപ്പണിഞ്ഞ് ഗൂഗിളും യൂട്യൂബും

Glint desk
Mon, 01-06-2020 05:04:00 PM ;

ജോര്‍ജ് ഫ്‌ളോയിഡിന്റെ വംശീയ കൊലയില്‍ പ്രതിഷേധം രേഖപ്പെടുത്തിയും ഐക്യദാര്‍ഢ്യം അറിയിച്ചും ആല്‍ഫബൈറ്റ് മേധാവി സുന്ദര്‍ പിച്ചൈ. അമേരിക്കയിലെ ഗൂഗിളിന്റെയും യൂട്യൂബിന്റെയും ഹോം പേജില്‍ ഐക്യദാര്‍ഢ്യം അറിയിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം കറുപ്പണിയുകയും ചെയ്തു. വംശീയ സമത്വത്തിന് വേണ്ടി കമ്പനി നിലകൊള്ളുമെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിളിനും യൂട്യൂബിനും പിന്നാലെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രൊഫൈല്‍ പിക്ച്ചര്‍ കറുപ്പണിഞ്ഞിട്ടുണ്ട്. 

ജോര്‍ജ് ഫ്‌ളോയിഡിന്റെയും ബറോണ ടെയ്‌ലറുടെയും അഹമ്മദ് അര്‍ബെറിയുടെയും ഓര്‍മ്മകളില്‍ ആദരമര്‍പ്പിക്കുന്നു. അതിനൊപ്പം ശബ്ദമുയര്‍ത്താനാകാത്ത മനുഷ്യര്‍ക്കും ഐക്യദാര്‍ഢ്യം, അവര്‍ ഒറ്റയ്ക്കല്ല എന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു.

കൂടാതെ ജൂണ്‍ മൂന്നിന് നിശ്ചയിച്ചിരുന്ന ആന്‍ഡ്രോയിഡ് 11 അവതരണ പരിപാടി ഗൂഗിള്‍ മാറ്റിവെച്ചു. ഇത് ആഘോഷിക്കാനുള്ള സമയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരിപാടി മാറ്റിയത്. 

 

Tags: