ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങാന്‍ ഒരുങ്ങി യു.എസ്

Glint desk
Wed, 08-07-2020 12:01:15 PM ;

ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം അമേരിക്ക ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍ോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചതായി സി.ബി.എസ് ന്യൂസും ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു. പിന്‍വാങ്ങല്‍ 2021 ജൂലൈ 6ന് പ്രബല്യത്തില്‍ വരുമെന്നാണ് സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ പിന്‍വാങ്ങല്‍ പ്രബല്യത്തില്‍ വരുമെന്നാണ് ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്‍വാങ്ങിയതായുള്ള അറിയിപ്പ് കോണ്‍ഗ്രസിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ആയ ബോബ് മെനന്‍ഡസ് ട്വീറ്റ് ചെയ്തു.

ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായം മെയ് മാസത്തില്‍ മരവിപ്പിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

Tags: