ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണഫലം ഇന്ന്

Glint desk
Mon, 20-07-2020 11:13:49 AM ;

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണഫലം ഇന്ന് പ്രസിദ്ധീകരിക്കും. ലോകം വന്‍ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്. മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാകും ഇന്ന് പ്രസിദ്ധീകരിക്കുക. 

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള മൂന്നാം ഘട്ട പരീക്ഷമത്തിലാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വാസയോഗ്യമാണെങ്കില്‍ കൊറോണവൈറസിനെതിരായ പോരാട്ടത്തില്‍ ഈ വാക്‌സിന്‍ പ്രതീക്ഷ പകരുമെന്നാണ് വിവരം. വാക്‌സിന്‍ എന്ന് വിപണിയില്‍ എത്തിക്കുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു.

Tags: