കൊറോണ പ്രതിസന്ധി; പൈലറ്റുമാരുടെ സര്‍ട്ടിഫിക്കറ്റ് നിലനിര്‍ത്താന്‍ യാത്രക്കാരില്ലാതെ പറന്ന് വിമാനങ്ങള്‍

Glint desk
Thu, 23-07-2020 12:13:45 PM ;

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ട്രെയിനി പൈലറ്റുമാരുടെ സര്‍ട്ടിഫിക്കറ്റ് നിലനിര്‍ത്തുന്നതിന് യാത്രക്കാരില്ലാതെ പറന്ന് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനമായ ഏഷ്യാന എയര്‍ലൈന്‍സിന്റെ എ 380. ശൂന്യമായ എയര്‍ബസ് എസ്.ഇ എ 380 മാസത്തില്‍ മൂന്ന് ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ ദക്ഷിണ കൊറിയയ്ക്ക് മുകളിലൂടെ പറക്കും. 495 സീറ്റുകളുള്ള സൂപ്പര്‍ ജംബോയിലെ പൈലറ്റുമാര്‍ക്ക് ടേക്ക് ഓഫിനും ലാന്‍ഡിംഗ് പരിശീലിക്കാനും കഴിയും. വന്‍ തുകയാണ് ഇതിന് ചിലവാകുന്നത് എന്ന് ഏഷ്യാന എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

പൈലറ്റുമാരുടെ സ്‌കില്ലുകള്‍ നിലനിര്‍ത്താന്‍ എങ്ങനെ സഹായിക്കാമെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൈലറ്റുമാര്‍ ലൈസന്‍സ് നിലനിര്‍ത്തുന്നതിന് 90 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 3 തവണയെങ്കിലും വിമാനം പറത്തിയിരിക്കണമെന്നാണ് അതിലെ പ്രധാന നിര്‍ദേശം.

Tags: