ഉത്തര കൊറിയയില്‍ ആദ്യത്തെ കൊവിഡ് കേസ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കിം ജോങ് ഉന്‍

Glint desk
Sun, 26-07-2020 12:58:05 PM ;

ഉത്തര കൊറിയയില്‍ ആദ്യത്തെ കൊറോണവൈറസ്ബാധാ സംശയത്തെ തുടര്‍ന്ന് അതിര്‍ത്തി പട്ടണമായ കേസോങില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഭരണത്തലവന്‍ കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ച് ചേര്‍ത്തതായും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായും കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. സംശയിക്കപ്പെടുന്ന ആള്‍ക്ക് രോഗബാധ ഒദ്യോഗികമായി സ്ഥിരീകരിച്ചാല്‍ ഉത്തരകൊറിയയിലെ ആദ്യത്തെ കൊവിഡ്19 കേസായിരിക്കും ഇതെന്നും കെ.സി.എന്‍.എ അറിയിച്ചു. 

ദക്ഷിണകൊറിയയില്‍ നിന്നും അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ആള്‍ക്കാണ് കൊവിഡ്ബാധ സംശയിക്കുന്നത്. ജൂലായ് 19ന് മടങ്ങിയെത്തിയ ഇയാള്‍ മൂന്ന് കൊല്ലം മുമ്പാണ് ദക്ഷിണ കൊറിയയിലേക്ക് പോയത്. ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: