കൊറോണ വൈറസ് ജലത്തില്‍ നിലനില്‍ക്കില്ല; കണ്ടെത്തലുമായി റഷ്യന്‍ ഗവേഷക സംഘം

Glint desk
Sun, 02-08-2020 12:41:45 PM ;

കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി സ്പുട്നിക് ന്യൂസ് റിപ്പോര്‍ട്ട്. ക്ലോറിനേറ്റ് ചെയ്ത ജലവും കൊറോണവൈറസിനെ നശിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഗവേഷണഫലം അടുത്തിടെയാണ് പുറത്തുവിട്ടത്.

സൈബീരിയ വെക്ടര്‍ (VECTOR) സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെകനോളജിയിലെ ഗവേഷകരാണ് ജലത്തില്‍ കൊറോണവൈറസിന്റെ വര്‍ധനവും അതിജീവനവും സാധ്യമല്ലെന്ന സുപ്രധാന കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

അന്തരീക്ഷത്തിലെ സാധാരണ താപനിലയിലുള്ള ജലത്തില്‍ കൊറോണവൈറസ് നിര്‍വീര്യമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ 90 ശതമാനവും, 99.9 ശതമാനം 72 മണിക്കൂറിനുള്ളിലും നശിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. തിളക്കുന്ന വെള്ളത്തില്‍ കൊറോണവൈറസ് തല്‍സമയം പൂര്‍ണമായി നശിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

Tags: