മൊഡേണ വാക്‌സിന് 1500കോടിയുടെ കരാറുമായി അമേരിക്ക; ഒരു കോടി ഡോസിന് മുന്‍കൂര്‍ ബുക്കിങ്

Glint desk
Wed, 12-08-2020 12:54:01 PM ;

മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാര്‍ അമേരിക്ക ഒപ്പിട്ടു. എത്രയും പെട്ടെന്ന് കൊവിഡിനെതിരായ വാക്‌സിന്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണിത്. വാക്‌സിന്‍ പൂര്‍ണ സജ്ജമായാല്‍ ഒരുകോടി ഡോസുകള്‍ ലഭ്യമാക്കാനുള്ളതാണ് കരാര്‍. മൊഡേണ വാക്സിന്റെ ഒരു ഡോസിന് അവര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ്. 

വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് മൊഡേണ. എംആര്‍എന്‍എ-1273 എന്ന കോഡിലുള്ള വാക്‌സിന്റെ അവസാന ഘട്ട മനുഷ്യരിലെ പരീക്ഷണം സെപ്റ്റംബറിലാണ് പൂര്‍ത്തിയാകുക.

കോവിഡിനെതിരായ വാക്‌സിന്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതിനായി സമാനമായ കരാറുകള്‍ അമേരിക്ക മറ്റ് വാക്‌സിന്‍ നിര്‍മാതാക്കളുമായും ഒപ്പുവെച്ചിട്ടുണ്ട്. ഓപ്പറേഷന്‍ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, അസ്ട്രാസെന്‍ക, ഫിസെര്‍, ബയോണ്‍ടെക്, സനോഫി, ഗ്ലാക്‌സോസ്മിത്ക്ലിന്‍ തുടങ്ങിയ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് വേണ്ടിയും ട്രംപ് ഭരണകൂടം മുന്‍കൂര്‍ വ്യാപാര കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

Tags: