റഷ്യന്‍ വാക്‌സിനില്‍ പ്രതീക്ഷയുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

Glint desk
Sat, 15-08-2020 12:08:01 PM ;

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിനില്‍ പ്രതീക്ഷയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്‌സിന്‍ സ്പുട്‌നിക് 5 ഫലവത്താകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കൂടുതലായി ഒന്നും റഷ്യന്‍ വാക്‌സിനെ സംബന്ധിച്ച് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

അധികം വൈകാതെ തന്നെ അമേരിക്ക വാക്‌സിന്‍ പരീക്ഷിച്ച് വിപണിയിലെത്തിക്കുമെന്നും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ വേഗത്തില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് അറിയിച്ചു.

Tags: