ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിനെ പ്രഖ്യാപിച്ചു

Glint desk
Thu, 20-08-2020 10:52:24 AM ;

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ മൂന്നാം ദിനത്തിലാണ് കമലയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. ജോ ബൈഡനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമലാ ഹാരിസ്. കമലയുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറി താമസിച്ചവരാണ്. പിതാവ് ജമൈക സ്വദേശിയും മാതാവ് ഇന്ത്യന്‍ വംശജയുമാണ്. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമലാ ഹാരിസ്.

Tags: