അമേരിക്ക അടിച്ചമര്‍ത്തുന്നു; നിയമനടപടിക്കൊരുങ്ങി ടിക് ടോക്

Glint desk
Sun, 23-08-2020 12:23:58 PM ;

അമേരിക്ക അടിച്ചമര്‍ത്തുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ടിക് ടോക്. ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് കമ്പനി നിയമനടപടി തേടുന്നത്.

ടിക് ടോക് കമ്പനിയായ ബൈറ്റ് ഡാന്‍സുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒഗസ്റ്റ് 14ന് എക്‌സിക്യൂട്ടീവ് ഓഡര്‍ ഇറക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കമ്പനി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. 

നിയമവാഴ്ച അവസാനിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും തങ്ങളുടെ കമ്പനിയെയും ഉപയോക്താക്കളെയും ന്യായമായ രീതിയില്‍ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജുഡീഷല്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ടിക് ടോക് കമ്പനി വക്താവ് അറിയിച്ചു. അടുത്തയാഴ്ച കമ്പനി കേസ് ഫയല്‍ ചെയ്യും.

Tags: