ഗവേഷകരെ നിരുല്‍സാഹപ്പെടുത്തരുത്; ഡബ്യൂ.എച്ച്.ഒ

Glint desk
Fri, 11-09-2020 12:07:50 PM ;

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ത്രീക്ക് നാഡീ സംബന്ധമായ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഓക്‌സ്ഫഡ്-അസ്ട്രാസെനെകയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഗവേഷകരെ നിരുല്‍സാഹപ്പെടുത്തരുതെന്നും പരീക്ഷണം നിര്‍ത്തിവെച്ചത് ഒരു ഉറക്കം വിട്ടുണരലാണെന്നും ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍. 

വാക്‌സിന്‍ സ്വീകരിച്ച സ്ത്രീക്ക് അപൂര്‍വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്. അവര്‍ക്ക് 'ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്' എന്ന രോഗാവസ്ഥയാണെന്ന് അസ്ട്രാസെനെക സി.ഇ.ഒ. പാസ്‌കല്‍ സോറിയറ്റ് പറഞ്ഞിരുന്നു. 

ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുമെന്ന് ഓര്‍മിപ്പിക്കുന്ന മുന്നറിയിപ്പാണിതെന്നും നമ്മള്‍ തയ്യാറായിരിക്കണമെന്നും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്നും എന്നാല്‍ നിരുല്‍സാഹപ്പെടുത്തേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

Tags: