പ്രസിഡന്റ് കള്ളം പറയുന്നു; ട്രംപിന്റെ ലൈവ് സംപ്രേഷണം പാതിവഴിയില്‍ നിര്‍ത്തി മാധ്യമങ്ങള്‍

Glint desk
Fri, 06-11-2020 11:46:45 AM ;

ഇലക്ഷന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ  ആദ്യ വാര്‍ത്താസമ്മേളനത്തില്‍ അസാധാരണ നടപടിയുമായി അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസിഡന്റ് പറയുന്നു എന്ന ഒറ്റക്കാരണത്താല്‍ യുഎസ്സിലെ ടിവി ചാനലുകളെല്ലാം ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിന്റെ ലൈവ് സംപ്രേഷണം പാതിവഴിയില്‍ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

എം.എസ്.എന്‍.ബിസി വാര്‍ത്താവതാരകനാണ്  ട്രംപിന്റെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്യുന്നതിനിടയില്‍ ഇടെപെട്ടുകൊണ്ട് ഇത്തരമൊരു പ്രസ്താവന നടത്തി സംപ്രേഷണം നിര്‍ത്തിയത്. എന്‍.ബി.സി എ.ബി.സി ന്യൂസും ഇത്തരത്തില്‍ ഇടെപെട്ടുകൊണ്ട് സംപ്രേഷണം നിര്‍ത്തി.

'ഇതാ ഞങ്ങളിവിടെ ഒരസാധരണ സാഹചര്യത്തില്‍ വീണ്ടും എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ട് എം.എസ്.എന്‍.ബി.സി ചാനല്‍ സംപ്രേഷണം നിര്‍ത്തിയത്.

Tags: