കൊവിഡ് നിയന്ത്രണം ലംഘിച്ചു; ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സനാരോയ്ക്ക് പിഴ ചുമത്തി

Glint desk
Sun, 23-05-2021 11:55:26 AM ;

ഒരു പൊതുപരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തി. ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്റിനെതിരെ നടപടി സ്വീകരിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍ ബൊല്‍സൊനാരോയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന്  മാറഞ്ഞോ ഗവര്‍ണര്‍ ഫ്ളാവിയോ ഡിനോ പറഞ്ഞു. 

ബൊല്‍സൊനാരോയ്ക്ക് അപ്പീല്‍ നല്‍കാന്‍ പതിനഞ്ച് ദിവസത്തെ സമയമുണ്ട്. അതിന് ശേഷം പിഴത്തുക എത്രയെന്ന് തീരുമാനിച്ച് അത്  അടക്കേണ്ടി വരുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലെ ഇടതുപക്ഷ നേതാവ് കൂടിയാണ് ഫ്ളാവിയോ ഡിനോ. അതേ സമയം തീവ്ര വലതുപക്ഷ നേതാവായ ബൊല്‍സൊനാരോ കോവിഡ് നിയന്ത്രണങ്ങളെ ശക്തമായി എതിര്‍ക്കുന്ന കൂട്ടത്തിലാണ്.

Tags: