വാന ക്രൈ ആക്രമണത്തിന് തടയിട്ട മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്‌ററില്‍

Glint staff
Sat, 05-08-2017 11:52:38 AM ;
America

Marcus Hutchins

സൈബര്‍ ലോകത്തെ ഞെട്ടിച്ച വാന ക്രൈ ആക്രമണത്തിന് തടയിട്ട മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ പണമിടപാടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനപവേണ്ടി മാല്‍വെയറുകള്‍ നിര്‍മച്ചെന്ന കുറ്റത്തിനാണ് അമേരിക്കയില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്.

 

ഓണ്‍ലൈന്‍ പണമിടപാടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന,ക്രോണോക്‌സ് എന്ന് പേരുള്ള മാല്‍വെയര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്.

 

സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ  റാന്‍സംവെയര്‍ വ്യാപനത്തെ തടയുന്നതിനായി മൂന്ന് ദിവസം കൊണ്ടാണ് ഹച്ചിന്‍സണ്‍ കില്‍ സ്വിച്ച് കണ്ടെത്തിയത്.  അതോടെയണ് ലണ്ടന്‍ പൗരനായ ഹച്ചിന്‍സന്‍ ലോകപ്രശസ്തനാവുന്നത്. വാനാക്രൈ ആക്രമണം തടയാന്‍ അധികൃതരെ
സഹായിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അമേരിക്കയിലെത്തിയത്.

 

കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യനായ ഹച്ചിന്‍സണ്‍ ഔദ്യോഗികമായി കമ്പ്യൂട്ടര്‍ പഠിച്ചിട്ടില്ല.

 

 

Tags: