നടി ആക്രമണക്കേസ് : സുനിക്ക് ജാമ്യമില്ല

Glint staff
Mon, 25-09-2017 02:34:32 PM ;
Kochi

pulsar suni

കൊച്ചിയില്‍  നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്നതിന് ശക്തവും ശാസ്ത്രീയവുമായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. അതിനൊപ്പം കേസില്‍ കൂട്ടുപ്രതികളായ  മാര്‍ട്ടിന്‍ പ്രദീപ് എന്നിവരുടെ  ജാമ്യാപേക്ഷയും കോടതി തള്ളി.

 

സുനിയുടെ പശ്ചാത്തലം കുറ്റകൃത്യങ്ങളുടേതാണെന്നും അതുകൊണ്ട് തന്നെ ജാമ്യം നല്‍കിയാല്‍ സുനി ഒളിവില്‍ പോകാനുള്ള സാധ്യത ഉണ്ടെന്നും പോലീസ് വാദിച്ചു ഈ വാദം അംഗീകരിച്ച കോടതി സുനിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

Tags: