കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി

Glint staff
Fri, 13-10-2017 03:08:23 PM ;
Kochi

campus politics

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. കലാലയങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും, സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.പാന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരത്തിനെതിരായ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഇടക്കാല വിധി.
ഈ മാസം 16ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

 

 

പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പോകുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ക്ക് കലാലയത്തിനു പുറത്തുപോയി നടത്താം. എന്നാല്‍ കലാലയത്തിനകത്ത് അത് അനുവദിക്കരുതെന്ന് കോടതി പറഞ്ഞു.പഠന അന്തരീക്ഷം ഉറപ്പുവരുത്തന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കേണ്ടത് പോലീസാണെന്നും സമരം ചെയ്യുന്നവരെ സ്ഥാപനത്തില്‍ നിന്നു പുറത്താക്കാന്‍ പ്രിന്‍സിപ്പാളിനും കോളേജ് അധികൃതര്‍ക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Tags: