കായല്‍ കൈയ്യേറ്റം : കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി

Gint Staff
Fri, 13-10-2017 04:06:32 PM ;
Alappuzha

thomaschandy, t v anupama

തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമയ്‌ക്കെതിരെ ഗതാഗത മന്ത്രി തോമസ് ചാണ്ടി രംഗത്ത്. കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന കളക്റ്ററുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമേ കളക്റ്റര്‍ക്കുള്ളു. അതനുസരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. കളക്റ്ററുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയും വരെ തനിക്ക് വിശ്രമമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

 

ഇതിനിടെ തോമസ് ചാണ്ടിക്ക് പിന്തുണയുമായി എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ രംഗത്തെത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തു വരട്ടെയെന്നും, അല്ലാതെ വെറും ആരോപണങ്ങളുടെയും പത്രവാര്‍ത്തകളുടെയും പേരില്‍ ഒരാളെ ക്രൂശിക്കരുതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

 

 

Tags: