അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണണല്‍: സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു

Glint staff
Fri, 20-10-2017 12:20:19 PM ;
Delhi

T P Senkumar

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ പോലീസ് മേധാവി ടിപി. സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സെന്‍കുമാറിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് നിയമനം തടഞ്ഞിരിക്കുന്നത്. കേസുകള്‍ തീര്‍ന്നശേഷം സെന്‍കുമാറിന്റെ നിയമനം പരിശോധിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.

 

 

രണ്ട് ക്രിമിനല്‍ കേസുകളാണ് സെന്‍കുമാറിന് എതിരെ ഇപ്പോള്‍ നിലവിലുള്ളത്. കൂടാതെ എ.ഡി.ജി.പി ബി. സന്ധ്യയുടെ ഒരു അന്വേഷണ റിപ്പോര്‍ട്ടും സെന്‍കുമാറിനെതിരായിട്ടുണ്ട്. ടി.പി. സെന്‍കുമാറിന്റെ വിശ്വാസ്യത സംശയത്തിലാണെന്ന കുറിപ്പോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേര് കേന്ദ്രത്തിനു നല്‍കിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനുനല്‍കിയ പട്ടികയിലുണ്ടായിരുന്ന ചെയ്ത മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തെ ട്രൈബ്യൂണലിലേക്ക് നിയമിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടൊഴിവുകളാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഉണ്ടായിരുന്നത്.

 

 

Tags: