കൊല്ലം ചവറയില്‍ പാലം തകര്‍ന്ന് മൂന്ന് മരണം 30 പേര്‍ക്ക് പരിക്ക്

Gint Staff
Mon, 30-10-2017 12:19:57 PM ;
kollam

കൊല്ലം ചവറയിലെ കെ.എം.എം.എല്ലിന് അടുത്തുള്ള ഇരുമ്പ് പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് സാരമായി പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളാ ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

കെ.എം.എം.എല്ലുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്തു മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. പാലത്തിന്റെ കാലപ്പഴക്കവും കൂടുതല്‍ ആളുകള്‍ കയറിയതുമാണ് അപകടത്തിന് കാരണമായത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.

Tags: