സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Glint staff
Thu, 02-11-2017 01:12:57 PM ;
Thiruvananthapuram

 sachin, Pinarayi Vijayan

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി, ഫുട്‌ബോളിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഐ.എസ്.എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കവര്‍ന്ന ടീമാണെന്ന് സച്ചിന്‍ പറഞ്ഞു. വിജയിക്കുക മാത്രമല്ല ടീമുകളുടെ ലക്ഷ്യം. ആരാധകരുടെ സ്‌നേഹം നേടിയെടുക്കുക എന്നതും പ്രധാനമാണ്. ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. താഴെ തട്ടില്‍ ഫുട്ബാള്‍ പരിശീലനം നടത്തുന്നതിനായി ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ടീം ഉടമകൂടിയായസച്ചിന്‍ വ്യക്തമാക്കി.

 

 

നവംബര്‍ 17 മുതല്‍ ആരംഭിക്കുന്ന ഐ.എസ്.എല്‍ നാലാം സീസണ്‍ മത്സരങ്ങള്‍ മാര്‍ച്ച് വരെ നീളും.

 

Tags: