പെരുമ്പാവൂര്‍: ജിഷയുടെ പിതാവ് മരിച്ച നിലയില്‍

Glint staff
Thu, 09-11-2017 04:15:06 PM ;
Perumbavoor

jisha father

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികില്‍സയിലായിരുന്ന പാപ്പുവിനെ വീടിനു സമീപത്തെ വഴിയിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചികിത്സയ്ക്കായി പണം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, ജിഷയുടെ മാതാവ് രാജേശ്വരി ഇപ്പോള്‍ ആര്‍ഭാടജിവിതമാണ്‌ നയിക്കുന്നതെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മകളുടെ മരണശേഷം സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍  നിന്നും രാജേശ്വരിക്ക് പണവും മറ്റ് സഹായങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ പാപ്പു ആവശ്യപ്പെട്ടിട്ടും യാതൊരുവിധ സഹായവും രാജോശ്വരിയില്‍ നിന്നുണ്ടായിരുന്നില്ല. രാജേശ്വരിക്കെതിരെ മൂത്തമകള്‍ ദീപയും രംഗത്തെത്തിയിരുന്നു.

 

ജിഷാവധക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലാണ്.

 

Tags: