തോമസ് ചാണ്ടിയുടെ രാജിക്കാര്യം എന്‍.സി.പി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ല

Glint staff
Mon, 13-11-2017 02:52:26 PM ;
Kochi

thomas-chandy

ചൊവ്വാഴ്ച ചേരുന്ന എന്‍.സി.പി സംസ്ഥാന സമിതിയോഗം  മന്ത്രിയുടെ രാജി ചര്‍ച്ച ചെയ്യാനല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ചത്തേതെന്നും സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയപരിധിയൊന്നും എല്‍.ഡി.എഫ് തന്നിട്ടില്ല. അതുകൊണ്ടുതന്നെ മന്ത്രിയുടെ രാജിക്കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

 

കഴിഞ്ഞ ദിവസത്തെ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെയാണ് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്.

 

തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള നിര്‍ണായക കേസുകള്‍ പലതും ചൊവ്വാഴ്ച്ച ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. കേസുകള്‍ കൈകാര്യം ചെയ്യാന്‍ സുപ്രീംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരെയാണ് തോമസ് ചാണ്ടി ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഹൈക്കോടതിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ തോമസ് ചാണ്ടിക്ക് രാജിയല്ലാതെ മറ്റൊരു വഴിയുണ്ടാകില്ല.

 

Tags: