ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

Glint staff
Mon, 13-11-2017 05:39:14 PM ;
Thiruvananthapuram

P-Sathasivam

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി.ദേവസ്വം ആക്ട് സംബന്ധിച്ച ചില  കാര്യങ്ങളില്‍ വിശദീകരണം ആരാഞ്ഞുകൊണ്ടാണ്  ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്.

 

ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.1950 ലെ തിരുവിതാംകൂര്‍  കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കിയത്.

 

പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചുമതലയേറ്റിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിനു തലേദിവസമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ശബരിമല സീസണ്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പെടുത്ത ഈ നടപടി വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

 

Tags: