ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മരണം: അദ്ധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Glint staff
Mon, 13-11-2017 06:24:58 PM ;
Kochi

trinity lyceum school kollam, student suicide

കൊല്ലം ട്രിനിറ്റി ലെയ്‌സിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിഥിനി ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.  ഉപാധികളോടെയാണ് സിന്ധു പോള്‍, ക്രസന്റ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 17ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണമെന്നും 18,19,20 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരോട് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

 

ഗൗരി ആത്മഹത്യചെയ്തത് അദ്ധ്യാപികമാരില്‍നിന്നുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നെന്നാണെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.എന്നാല്‍  അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ച കോടതി ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

 

 

Tags: