തോമസ് ചാണ്ടിയുടെ രാജി അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും: കോടിയേരി ബാലകൃഷ്ണന്‍

Glint staff
Tue, 14-11-2017 02:42:37 PM ;
Kochi

kodiyeri

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും സി.പി.എം സ്വീകരിക്കില്ല, എന്നാല്‍ തെറ്റു ചെയ്യാത്തവരെ ക്രൂശിക്കാനും പാര്‍ട്ടി തയ്യാറല്ലെന്നും കോടിയേരി പറഞ്ഞു.

 

 

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയാണ്. അതിനാല്‍ മുഖ്യമന്ത്രിയുടെ തീരുമാനം എന്‍.സി.പിക്കും ബാധകമായിരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

 

Tags: