നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു

Glint staff
Wed, 15-11-2017 12:31:31 PM ;
Kochi

dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ  പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്തത്‌. കേസില്‍ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.

 

ദിലീപിനൊപ്പം മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്യുന്നുണ്ട്. ഇവരില്‍ നിന്നും തെളിവ്  നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

 

 

Tags: