ദീലിപിന് വിദേശത്ത് പോകാന്‍ അനുമതി

Glint staff
Tue, 21-11-2017 02:01:09 PM ;
Kochi

dileepnew

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതിയുടെ അനുമതി. ദിലീപ് തന്റെ ഹോട്ടല്‍ സംരംഭമായ 'ദേ പുട്ടി'ന്റെ പുതിയ ശാഖയുടെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

വിദേശത്ത് ദിലീപിന് നാല് ദിവസം കഴിയാം. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ പോയി വരണമെന്നും കോടതി പറഞ്ഞിട്ടിണ്ട്.സമയം അനുവദിച്ചു.
നിലവില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപിന്റെ പസ്‌പോര്‍ട്ട്.

 

ജാമ്യാപേക്ഷയില്‍ ഇളവു നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.ജാമ്യത്തിലിറങ്ങിയ ദിലീപ് മൂന്നു സാക്ഷികളെ സ്വാധീനിച്ചെന്നായിരുന്നു  പ്രോസിക്യൂഷന്റെ ആരോപണം.

 

അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍ പോലീസിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. വിദേശത്തെ വിലാസം, വിസയുടെ വിവരങ്ങള്‍ തുടങ്ങിയവ അന്വേഷണ സംഘത്തിന് നല്‍കണമെന്നും ആവശ്യപ്പെട്ടു.

 

 

 

Tags: