തിരുവനന്തപുരത്ത് പാറമട അപകടത്തില്‍ രണ്ട് മരണം ഏഴ് പേര്‍ക്ക് പരിക്ക്

Glint staff
Fri, 24-11-2017 12:24:26 PM ;
Thiruvananthapuram

thiruvananthapuram, quarry, accident

തിരുവനന്തപുരം പാറശ്ശാലയില്‍ പാറമട അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു . സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. അതില്‍  മാരായമുട്ടം സ്വദേശി സുധിന്‍(23), വെള്ളറട സ്വദേശി അജി എന്നിവരുടെ നില ഗുരുതരമാണ്.

 

അപകടത്തില്‍പെട്ട എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ  ഒരു ഭാഗം അടര്‍ന്ന് വീഴുകയായിരുന്നു.അപകടമുണ്ടായ പാറമട ലൈസന്‍സില്ലാതെ യാണ് പ്രവര്‍ത്തിച്ചിരുന്നത്. പാറമടക്കെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Tags: