കെ.ഇ ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടി ഇല്ല

Glint staff
Sat, 25-11-2017 04:23:54 PM ;
Delhi

ke ismail

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യത്യസ്ഥ പരാമര്‍ശം നടത്തിയ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ  ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്. തനിക്ക് നാക്കുപിഴ പറ്റിയതാണെന്ന് ഇസ്മയില്‍ യോഗത്തില്‍ പറഞ്ഞു.

ഇസ്മയില്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും അതെല്ലാം സംസ്ഥാനത്തുവച്ചുതന്നെ പരിഹരിക്കാന്‍ സാധിക്കുന്ന വിഷയമാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. സി.പി.എമ്മുമായുള്ള പ്രശ്‌നം കേരളത്തില്‍ വച്ചുതന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

നേരത്തെ ഇസ്മയിലിന്റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയ  സംസ്ഥാന എക്‌സിക്യൂട്ടീവ് അദ്ദേഹത്തെ എല്‍ഡിഎഫ് യോഗത്തിനുള്ള പ്രതിനിധി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

 

Tags: