ദിലീപ് ദുബായിലേക്ക് തിരിച്ചു; ഒപ്പം അമ്മ മാത്രം

Glint staff
Tue, 28-11-2017 01:09:20 PM ;
Nedumbassery

 dileep-fb

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് കോടതിയുടെ അനുമതിയോടെ ദുബായിയിലേക്ക് പോയി. തന്റെ ഹോട്ടല്‍ ശൃംഖലയായ 'ദേ പുട്ടി'ന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപിന്റെ യാത്ര.ദിലീപിനൊപ്പം അമ്മ മാത്രമാണ് ഉള്ളത്.ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇരുവരും വീട്ടിലാണിപ്പോള്‍.

 

നവംബര്‍ 29നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം. സ്ഥാപനത്തിന്റെ സഹ ഉടമയും സുഹൃത്തുമായ നാദിര്‍ ഷായുടെ ഉമ്മയാണ് ദുബായിലെ റെസ്റ്റോറന്റ് നാളെ ഉദ്ഘാടനം ചെയ്യുന്നത്. നാല് ദിവസമാണ് ദിലീപിന് വിദേശയാത്രക്ക് കോടതി അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിനു മുന്‍പു പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ സമര്‍പ്പിക്കണം.

 

Tags: