അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ നിയമഭേദഗതി വരുന്നു

Glint staff
Wed, 29-11-2017 06:16:23 PM ;
Thiruvananthapuram

cabinet meeting

സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ തീരുമാനം. 2017 ജുലൈ 31നോ അതിനു മുമ്പോ നിര്‍മ്മിച്ച കെട്ടിടങ്ങളായിരിക്കും ക്രമവത്ക്കരിക്കുക. ഇതിനുവേണ്ടി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

 

കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാനുള്ള അധികാരം പ്രത്യേക സമിതിക്ക് നല്‍കും. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലും പുനരുദ്ധാരണവും ഈ പരിധിയില്‍ വരും.കെട്ടിടങ്ങളുടെ സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി ക്രമവല്‍ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി കൊണ്ടുവരും. ഇതിനായി പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
 

 

 

Tags: